This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിഫോര്‍ഡ്, തോമസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലിഫോര്‍ഡ്, തോമസ്

Clifford, Thomas (1630 - 73)

ബ്രിട്ടീഷ് ലോര്‍ഡ് ട്രഷറര്‍ (Lord Treasurer). ഹ്യു ക്ലിഫോര്‍ഡിന്റെ (Hugh Clifford) മകനായി എക്സെറ്ററിന് (Exeter) സമീപമുള്ള ഉഗ്ബ്രൂകില്‍ (Ugbrooke) 1630 ആഗ. 1-ന് ജനിച്ചു. 1660-ലെ കണ്‍വെന്‍ഷന്‍ പാര്‍ലമെന്റിലും 1661-ലെ പാര്‍ലമെന്റിലും ടോട്നെസിനെ (Totnes) പ്രതിനിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം, 1664-ലെ ഡച്ച് യുദ്ധത്തില്‍ യുദ്ധത്തടവുകാരെയും പരിക്കേറ്റവരെയും സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള കമ്മിഷണറായി നിയമിതനായി. നൈറ്റ് (Knight) പദവി ലഭിച്ച ക്ലിഫോര്‍ഡ് പില്ക്കാലത്ത് ഡെന്മാര്‍ക്കിലും സ്വീഡനിലേക്കുമുള്ള അംബാസിഡറായി നിയമിതനായി. 1665-ലും 66-ലും നാവികസേനയില്‍ ഉദ്യോഗം വഹിച്ച ഇദ്ദേഹം 1666-ല്‍ പ്രിവി കൗണ്‍സിലറായി. നാവികപ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുവേണ്ടി 1667 ഒക്ടോബറില്‍ കോമണ്‍സ്സഭ നിയോഗിച്ചവരില്‍ ക്ലിഫോര്‍ഡും ഉണ്ടായിരുന്നു. 1667-ല്‍ ട്രഷറിക്കുവേണ്ടിയുള്ള കമ്മിഷണറുമായി.

ബ്രിട്ടന് ഹോളണ്ടും സ്വീഡനുമായുണ്ടായിരുന്ന ത്രികക്ഷി സഖ്യം വിച്ഛേദിക്കുന്നതിലും 1670-ലെ ഡോവര്‍ ഉടമ്പടി(Treaty of Dover)യുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. 1672-ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ച ഇദ്ദേഹത്തിന് 1672 ഏ. 22-ന് പ്രഭുപദവി (Peerage) ലഭിച്ചു. 1672 ന. 28-ന് ലോര്‍ഡ് ട്രഷററായി നിയമിതനായ ക്ലിഫോര്‍ഡ്, 1673-ല്‍ പാസ്സാക്കപ്പെട്ട ടെസ്റ്റ് നിയമത്തെത്തുടര്‍ന്ന് ജൂണില്‍ ട്രഷറര്‍ പദവിയും പ്രിവി കൗണ്‍സിലിലെ സ്ഥാനവും വേണ്ടെന്നുവച്ചു. കോമണ്‍സ്സഭയില്‍നിന്ന് ഉണ്ടായേക്കാമായിരുന്ന ഇംപീച്ച്മെന്റില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി രാജാവ് ഇദ്ദേഹത്തിന് 1673 ജൂല. 3-ന്

മാപ്പ് നല്കി. 1673-ല്‍ ഉഗ്ബ്രൂകില്‍ വച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍